ഇന്‍സ്റ്റയില്‍ പരിചയപ്പെട്ട യുവാവിനെ കാണാന്‍ സ്വീഡനില്‍ നിന്നും 16കാരി ഇന്ത്യയില്‍

മുംബൈ: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാന്‍ ഇന്ത്യയിലെത്തി സ്വീഡിഷ് പെണ്‍കുട്ടി മുംബൈയിലെത്തി. ഇന്‍സ്റ്റഗ്രാമില്‍ പരിചപ്പെട്ട 19 വയസ്സുകാരനെ കാണാനാണ് 16 കാരിയായ പെണ്‍കുട്ടി മുംബൈയിലെത്തിയത്. എന്നാല്‍ മുബൈ പൊലീസിന്റെയും ഇന്റര്‍പോളിന്റെയും സഹകരണത്തോടെ പെണ്‍കുട്ടിയെ തിരിച്ച് നാട്ടിലേക്കയച്ചു.

കഴിഞ്ഞ നവംബര്‍ 27 നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് സ്വീഡനില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇന്ത്യന്‍ ബന്ധങ്ങളുണ്ടായിരുന്നു. പെണ്‍കുട്ടി മുംബൈയിലെത്തിയെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വീഡനില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായതായി ഇന്റര്‍പോളില്‍ നിന്ന് യെല്ലോ നോട്ടീസ് മുംബൈ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് മുംബൈ പൊലീസ് അന്വേഷണം നടത്തി.

പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ മുംബൈയിലെ സുഹൃത്തിനെ കണ്ടെത്താനായി. ഒരു കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ഈ 19 കാരന്‍. പെണ്‍കുട്ടി കിഴക്കന്‍ മുബൈയിലുണ്ടെന്ന് ഇയാള്‍ പൊലീസിന് വിവരം നല്‍കി. പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ 19 കാരന്റെ വീട്ടുകാര്‍ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചിരുന്നില്ല. ബന്ധുവായ മറ്റൊരു പെണ്‍കുട്ടിക്കൊപ്പമാണ് താമസിപ്പിച്ചിരുന്നത്.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ദക്ഷിണ മുംബൈയിലെ ദോംഗ്രിയിലുള്ള ചില്‍ഡ്രണ്‍സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. ശേഷം വിവരങ്ങള്‍ സ്വീഡിഷ് എംബസിക്കും ഇന്റര്‍പോളിനും വിവരം നല്‍കി. വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ പിതാവ് മുംബൈയിലെത്തി. നിലവില്‍ കുടുംബം മുംബൈയിലേക്ക് പോയതായും പൊലീസ് വ്യക്തമാക്കി.

Top