ഹൈദരാബാദ്: നിസാമാബാദില്‍ മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം യുവതിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ബൈക്കിലെത്തിയ നാലംഗ സംഘം യുവതിയെ വീട്ടില്‍ കൊണ്ടാക്കാം എന്ന് വാഗ്ദാനം ചെയ്ത ശേഷം പഴയ ആശുപത്രി കെട്ടിടത്തില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
അതേസമയം പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.