ഭായിമാര്‍ വേണ്ട ;നിമിഷയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രിയ്ക്കുനേരെ അയല്‍വാസികളുടെ പ്രതിഷേധം

pinarayi

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിമിഷയുടെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. വീട്ടിനുള്ളില്‍ നിമിഷയുടെ കുടുംബാംഗങ്ങളെ കണ്ട് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.

എന്നാല്‍ പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ നിമിഷയുടെ അയല്‍വാസികളായ സ്ത്രീകള്‍ സംഘടിച്ചെത്തി. ‘ഭായിമാര്‍ വേണ്ട..’ എന്ന് ഉച്ചത്തില്‍ പറഞ്ഞു കൊണ്ട് സ്ത്രീകള്‍ മുഖ്യമന്ത്രിക്ക് സമീപത്തെത്തി. പെരുമ്പാവൂരില്‍ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങളുടെയും അതില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതി ചേര്‍ക്കപ്പെടുന്നതിന്റെയും പശ്ചാത്തലത്തിലായിരുന്നു പരാതി പറയാനുള്ള ശ്രമം. എന്നാല്‍ പരാതിക്കാരുടെ മുഖത്തേക്ക് നോക്കാതെ മുഖ്യമന്ത്രി വാഹനത്തിലേക്ക് നടന്നു നീങ്ങുകയായിരുന്നു.

Top