ജയ്പൂര്‍: പിതാവിന്റെ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ പന്ത്രണ്ടുകാരി ടെറസിന്റെ മുകളില്‍ നിന്നും താഴേക്കു ചാടി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പിതാവ് മര്‍ദ്ദിക്കുന്നതും പെണ്‍കുട്ടി ടെറസില്‍ നിന്നും ചാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയ്പൂരില്‍ വിജയ് ഭാഗ് പ്രദേശത്തെ വാടകവീട്ടിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. പെണ്‍കുട്ടി ഫോണില്‍ മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. ഇയാള്‍ ഉടന്‍ തന്നെ ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
അയല്‍വാസികള്‍ നോക്കിക്കൊണ്ടു നില്‍ക്കെയാണ് പെണ്‍കുട്ടി ടെറസില്‍ നിന്നും താഴേക്ക് ചാടിയത്. ഇവര്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. ചാട്ടത്തില്‍ രണ്ട് കാലുകളും ഒടിഞ്ഞ പെണ്‍കുട്ടിയെ സച്ച്ഘണ്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം, വിവരമറിയിച്ചിട്ടും പൊലീസ് വൈകിയെത്തിയത് പ്രതിഷേധത്തിന് കാരണമായി. സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.