കൊച്ചി: വിദ്യാര്‍ഥിനി ഒളിച്ചോടി മതംമാറിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
എറണാകുളം ജുവല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിലെ വിദ്യാര്‍ഥിനി അപര്‍ണയുടെ മതംമാറ്റത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സത്യസരണി എന്ന കേന്ദ്രത്തില്‍നിന്നു മകളെ മാറ്റണമെന്ന മാതാവിന്റെ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദേശം.
മലപ്പുറം മഞ്ചേരിയിലാണ് സത്യസരണി എന്ന മതപഠനകേന്ദ്രം സ്ഥിതി ചെയ്യുന്നത്.