ബിഹാറില്‍ ആറു പേര്‍ന്ന് ചേര്‍ന്ന് പെണ്‍കുട്ടിയെ നടുറോഡിലിട്ട് പീഡിപ്പിച്ചു

Untitlerape

പട് ന: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറു പേര്‍ ചേര്‍ന്ന് നടുറോട്ടിലിട്ടു പീഡിപ്പിച്ചു. പീഡനദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബിഹാറിലെ ജെഹനാബാദിലാണ് സംഭവം.

ഉപദ്രവിക്കരുതെന്ന് ആര്‍ത്തു കരഞ്ഞ് പെണ്‍കുട്ടി അപേക്ഷിക്കുന്നത് വീഡിയോവില്‍ വ്യക്തമാണ്. എന്നാല്‍ ഒരു ദയയുമില്ലാതെ ചിലര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും, മറ്റു ചിലര്‍ കൂട്ടം ചേര്‍ന്ന് പീഡിപ്പിക്കുകയുമാണ് ചെയ്തത്.

വീഡിയോയില്‍ കണ്ട ഒരു ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് ജെഹനാബാദില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തി. ഇതു ഉപയോഗിച്ച് അക്രമികള്‍ക്കായുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. രജിസ്ട്രേഷനിലെ മേല്‍വിലാസം വെച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്കുടമ മൂന്ന് വര്‍ഷമായി പട്നയില്‍ സ്ഥിര താമസക്കിയിട്ടുള്ളയാളാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

Top