പെൺകുട്ടിയുടെ ദുരൂഹ മരണം; കൊലപാതകത്തിന് പിന്നിൽ പിതാവെന്ന് സംശയം

died

പ്രകാശം: ആന്ധ്രപ്രദേശിലെ പ്രകാശത്ത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവ് അറസ്റ്റിൽ. താഴ്ന്ന ജാതിയില്‍പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും അതിനാൽ ഇരുപതുകാരിയായ വൈഷ്ണവിയെ പിതാവ് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് വെങ്കയ്യ റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈഷ്ണവിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മകള്‍ യുവാവിനോടൊപ്പം ഒളിച്ചോടുമെന്ന് പിതാവ് ഭയപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വൈഷ്ണവിയും വെങ്കയ്യയും തമ്മില്‍ നിരന്തരം കലഹത്തിലേര്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.അന്വേഷണ വിധേയമായാണ് വെങ്കയ്യയെ കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തും.

Top