റാഞ്ചി: മാതാപിതാക്കള്‍ നോക്കി നില്‍ക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ജീവനോടെ തീകൊളുത്തി കൊന്നു. ജാര്‍ഖണ്ഡിലെ നക്സല്‍ ബാധിത മേഖലയായ ചത്ര ജില്ലയിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ നാല് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി വിജനമായ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു
പീഡന വിവരം പെണ്‍കുട്ടി വീട്ടുകാരെ അറയിക്കുകയും പെണ്‍കുട്ടിയുടെ പിതാവ് പഞ്ചായത്ത് അംഗങ്ങള്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് യുവാക്കള്‍ക്ക് 100 സിറ്റ്അപ്പ് ശിക്ഷയും 50,000 രൂപ പെണ്‍കുട്ടിക്ക് നല്കാന് വിധിക്കുകയും ചെയ്തിരുന്നു.
ഇതില്‍ പ്രകോപിതരായ യുവാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും വീട്ടുകാരെയും പെണ്‍കുട്ടിയേയും ഉപദ്രവിക്കുകയും ചെയ്തു. ശേഷം മാതാപിതാക്കളുടെ മുന്പില് വച്ച് പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.