ലക്നൗ: നടപ്പാതയില്‍ ഉറങ്ങിക്കിടന്നിരുന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആഗ്രയിലെ സെന്റ് ജോണ്‍സ് കോളേജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ഹരീഷ് കുമാര്‍ ഠാക്കൂറാണ് അറസ്റ്റിലായത്.
ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. കോളേജിനു പുറത്ത് നടപ്പാതയില്‍ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഹരീഷ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നത്. കുട്ടിക്ക് സമീപത്തായി പിതാവും കിടക്കുന്നുണ്ടായിരുന്നു. നടപ്പാതയിലൂടെ പോവുകയായിരുന്ന യുവാവ് പെണ്‍കുട്ടിയെ തന്റെ തോളിലെടുത്ത് കോളേജിനകത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
കോളേജിന്റെ മതിലിനു സമീപം എത്തുന്നതുവരെ പെണ്‍കുട്ടി നല്ല ഉറക്കത്തിലായിരുന്നു. ഹരീഷ് കുട്ടിയെയും കൊണ്ട് മതില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ഉണരുകയും നിലവിളിക്കുകയും ചെയ്തിരുന്നു. അതേ സമയം ഹരീഷ് കുട്ടിയുടെ വായ് പൊത്തിപ്പിടിക്കുകയും പെണ്‍കുട്ടിയെ മതിലിനു മുകളിലൂടെ താഴേക്ക് എടുത്തിടുകയും ചെയ്തു. തുടര്‍ന്ന് ഹരീഷ് കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് ഹരിപര്‍വട്ട് പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ മഹേഷ് ചന്ദ്ര ഗൗതം പറഞ്ഞു.
ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ക്യാംപസിനകത്ത് കോളേജ് അധികൃതര്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നുമാണ് ഹരീഷ് ആണ് പ്രതിയെന്ന് മനസ്സിലായത്. പെണ്‍കുട്ടിയെ തോളിലെടുത്ത് ഇയാള്‍ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്നും ലഭിച്ചിരുന്നു.