യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു; അന്വേഷണം ആരംഭിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. ഗുണ്ടൂര്‍ സ്വദേശി വെങ്കടേഷാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വെങ്കടേഷും യുവതിയും തമ്മില്‍ പ്രണയത്തിലാണെന്നറിഞ്ഞ ബന്ധുക്കള്‍ ഇയാളുടെ കൈകാലുകള്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വെങ്കിടേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് യുവാവിനെ ആക്രമിച്ചതെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

Top