പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ പോക്‌സോ കേസില്‍, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചത്. കേസില്‍ പ്രതി തടവില്‍ കഴിയുകയാണ്.