ബാത്ത് ടബ്ബില്‍ കുളിക്കുന്നതിനിടെ ഐഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഇരിന റബ്ബിക്കോവ എന്ന 15 കാരിയാണ് കുളിക്കുന്നതിനിടെ ഐഫോണ്‍ ചാര്ജറില് നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്. സുഹൃത്തുക്കള്‍ക്ക് മെസേജ് അയയ്ക്കുന്നതിനിടെ ഫോണ്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. കയ്യില്‍ നിന്ന് ഫോണ്‍ വെള്ളത്തില്‍ വീണതോടെ ഷോക്കേറ്റു. ചാര്‍ജിലിട്ട ഫോണില്‍ നിന്ന് വെള്ളത്തിലൂടെ ഷോക്കേറ്റ ഇരിനയെ വീട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അടുത്തിടെ ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടീഷ് യുവാവും മരിച്ചിരുന്നു. ബാത്ത് റൂമില്‍ വച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് 32 കാരനായ റിച്ചാര്‍ഡ് ബുള്ളിന് അപകടം സംഭവിച്ചത്. ഫോണ്‍ ചാര്‍ജിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു.യുവാവിന്റെ വീഴ്ചയാണെങ്കിലും നടപടി സ്വീകരിക്കാന്‍ ആപ്പിളിനോട് ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് ടെക് വിദഗ്ധര്‍ പറഞ്ഞിരുന്നു.