വടവന്നൂര്‍ : സുഹൃത്തിനൊപ്പം ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ അജ്ഞാതന്‍ പീഡനത്തിനിരയാക്കി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. വടവന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം സുഹൃത്തുമായി മീങ്കര ഡാം കാണാനെത്തിയതിനിടെ പീഡനത്തിനിരയായത്.
ഡാം ജീവനക്കാരനെന്ന് തെറ്റിധരിപ്പിച്ച അഞ്ജാതന്‍ വിവരം വീട്ടിലറിയിക്കുമെന്നും നാട്ടുകാരെ വിളിച്ച് കൂട്ടുമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഡാം സ്റ്റോപ്പില്‍ നിന്നും ബസുകയറ്റി വിട്ട ഇയാള്‍ ബൈക്കില്‍ ബസിനെ പിന്തുടരുകയും പാപ്പാന്‍ ചള്ളയില്‍ വച്ച് പെണ്‍കുട്ടിയെ ബസില്‍ നിന്നി പിടിച്ചിറക്കി കരടിക്കുന്നിലെത്തിച്ച് ശാരീരികമായി പീഡനത്തിനിരയാക്കി.
പിന്നീട് പുതൂര്‍ കനാല്‍ ഭാഗത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.പെണ്‍കുട്ടിയുടെ പരാതിയില്‍ കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ല. മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ പ്രദേശത്ത് ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.