ടാക്‌സിയില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത് വഴിയിലുപേക്ഷിച്ചു

ബെംഗളൂരു: കര്‍ണാടകത്തില്‍ വീണ്ടും പീഡനം. ബെംഗളൂരുവിലാണ് സംഭവം. ടാക്‌സിയില്‍ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് പരാതി. കുറച്ച് സമയം മുന്‍പാണ് അക്രമത്തിന് ഇരയായ യുവതി പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്.

ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. രാത്രി വഴിയിരികില്‍ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറഞ്ഞു. ഹൊസൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവിടെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി.

ഇന്നലെ പാര്‍ട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയരികില്‍ നിന്ന് പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. പിന്നീട് സ്ത്രീ സുരക്ഷ നമ്പറുകളില്‍ ബന്ധപ്പെട്ടുവെന്നും എന്നാല്‍ സേവനം ലഭിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Top