ടെക്സസിൽ കാമുകന്റെ വീടിന് തീയിട്ട് കാമുകി ; സംഭവം പുലര്‍ച്ചെ രണ്ടുമണിക്ക്

ടെക്സാസ്: കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ എടുത്തത് മറ്റൊരു പെണ്‍കുട്ടി ഫോണ്‍ എടുത്തതില്‍ ദേഷ്യപ്പെട്ട് വീടിന് തീയിട്ട് യുവതി. യു.എസിലെ ടെക്സാസില്‍ സെനയ്ഡ മേരി സോട്ടോ എന്ന യുവതിയെ കേസില്‍ അറസ്റ്റ് ചെയ്തു. കാമുകന്റെ വീട്ടിലെ വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ച ശേഷമാണ് യുവതി വീടിന് തീയിട്ടത് എന്നാണ് വിവരം.

വിഡിയോകോളിനു തൊട്ടുപിന്നാലെ പുലർച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി, ലിവിങ് റൂമിലെ സോഫയ്ക്ക് തീയിടുകയായിരുന്നു. തീ പടർന്നതോടെ നിമിഷങ്ങൾക്കുള്ളിൽ വീടു മുഴുവൻ അഗ്നിക്കിരയായി. ഇവർ വീടിനു തീയിടുന്ന സമയത്ത് പുരുഷ സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല.

തുടർന്ന് ഇയാളെ വിഡിയോ കോൾ ചെയ്ത യുവതി, ലിവിങ് റൂമിനു തീയിട്ടത് കാണിച്ചുകൊടുത്ത ശേഷം കോൾ കട്ട് ചെയ്തു. ഏതാണ്ട് 40 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. യുവതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Top