ന്യൂഡല്‍ഹി: അയോധ്യ കേസ് ഞങ്ങള്‍ക്കു വിട്ടുതന്നാല്‍ 24 മണിക്കൂറുകൊണ്ട് പരിഹാരം ഉണ്ടാക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അയോധ്യ കേസില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കാന്‍ സുപ്രീം കോടതി ശ്രമിക്കണം, പറ്റില്ലെങ്കില്‍ പ്രശ്നം ഞങ്ങള്‍ക്കു വിട്ടുതരിക. രാമജന്മഭൂമി തര്‍ക്കം ഞങ്ങള്‍ 24 മണിക്കൂര്‍ കൊണ്ട് പരിഹരിക്കാം’- അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രംസംബന്ധിച്ച പ്രശ്നം എത്രയും നേരത്തെ പരിഹരിക്കണം. അനാവശ്യമായ കാലതാമസം ജനങ്ങളുടെ ക്ഷമ നശിപ്പിക്കും. കോടതി അടക്കമുള്ള സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ഇല്ലാതാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.അയോധ്യ പ്രശ്നം പരിഹരിക്കപ്പെടണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമില്ല. അയോധ്യ പ്രശ്നം പരിഹരിക്കപ്പെടുകയും മുത്തലാഖ് തടയുന്ന നിയമം നിലവില്‍വരികയും ചെയ്താല്‍ പ്രീണനത്തിന്റെ രാഷ്ട്രീയം ഇന്ത്യയില്‍ എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ കോണ്‍ഗ്രസിന് വിഷയമല്ല അവരെ സംബന്ധിച്ച് ഗാന്ധി കുടുംബമാണ് പാര്‍ട്ടി. അവര്‍ക്ക് ഗാന്ധി കുടുംബത്തിനപ്പുറത്തേയ്ക്ക് നോക്കാന്‍ സാധിക്കില്ല. ഉത്തര്‍പ്രശില്‍ പ്രിയങ്കയെ ഇറക്കിയിരിക്കുന്നത് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.