ആലപ്പുഴ : ആലപ്പുഴ ജില്ല കണ്ടിട്ടുള്ളതില്‍വച്ച് മൂന്നാമത്തെ വലിയ മഴക്കെടുതിയാണ് ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതുവരെ ഒരുലക്ഷത്തോളം വീടുകള്‍ക്ക് ഭാഗികമായി ജില്ലയില്‍ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍.
ജില്ലയില്‍ ആറുലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഇതില്‍ മൂന്നര ലക്ഷവും കുട്ടനാടാണ്. ഒരു ലക്ഷത്തോളം പേര്‍ ക്യാമ്പുകളെ ആശ്രയിക്കുന്നതായും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ 450 ഓളം ഗ്രുവല്‍ സെന്ററുകളും 350 ഓളം ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നു.
ആലപ്പുഴ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മഴക്കെടുതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനജീവിതം സാധാരണ നിലയില്‍ ആക്കാനുള്ള സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. കഴിഞ്ഞ മന്ത്രിസഭായോഗം മഴക്കെടുതി പ്രത്യേകം ചര്‍ച്ച ചെയ്തു. കുട്ടനാടിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രസംഘം ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചതായും 80 കോടി രൂപ താല്‍ക്കാലികമായി അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് 30 അംഗ നേവി സംഘത്തെ ജില്ലയിലേക്ക് നിയോഗിച്ചു. അവരുടെ ബോട്ടുകളും അനുവദിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് ബോട്ടുകള്‍ മെഡിക്കല്‍ സംഘങ്ങള്‍ക്ക് മരുന്ന് എത്തിക്കുന്നതിനും മെഡിക്കല്‍ക്യാമ്പ് നടത്തുന്നതിനും നല്‍കും. മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കും. വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ പൂര്‍ണ്ണമായ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങുമ്‌ബോള്‍ കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയുള്ളതിനാല്‍ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തണം. ആവശ്യത്തിന് ബ്ലീച്ചിംഗ് പൗഡര്‍ ശേഖരിച്ചുവെക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വളം കടിക്കുള്ള മരുന്ന് ആവശ്യപ്പെടുന്നവര്‍ക്ക് എല്ലാം നല്‍കും. നിലവില്‍ ഫ്‌ലോട്ട് ഡിസ്‌പെന്‍സറി കൂടാതെ ബോട്ടുകളില്‍ മെഡിക്കല്‍ സംഘം പോകുന്നുണ്ട്. മെഡിക്കല്‍ ക്യാമ്പിലും മറ്റും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സഹായംകൂടി തേടണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.