മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഗ്ലെൻ മാക്സ്വെല്ലിന് പരിക്ക്. താരത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് വരുന്ന ട്വന്റി-20 പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയും ഐപിഎല്ലും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.
കൈമുട്ടിനായിരുന്നു പരിക്ക് പറ്റിയത്. മാക്സ്വെല് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് വിവരം. ആറ് മുതല്‍ എട്ട് ആഴ്ചവരെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത് ഫെബ്രുവരി 21-നാണ്. മാര്‍ച്ച് അവസാനത്തോടെ ഐപിഎല്ലും തുടങ്ങുന്നതാണ്. പരിക്ക് മാറി തിരിച്ചെത്താന്‍ രണ്ടുമാസത്തോളം എടുക്കുമെങ്കിലും പിന്നീട് കായികക്ഷമത തെളിയിച്ചാല്‍ മാത്രമാണ് മാക്സ്വെല്ലിന് മത്സരത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.