ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ അതിവേഗ സെഞ്ച്വറി കുറിച്ച് ഗ്ലെന്‍ മാക്‌സ്വെല്‍

കദിന ക്രിക്കറ്റ് ലോകകപ്പില്‍ സെഞ്ച്വറി കുറിച്ച് ഗ്ലെന്‍ മാക്‌സ്വെല്‍. നെതര്‍ലന്‍ഡ്‌സിനെതിരെയാണ് മാക്സ്വെല്‍ വെടിക്കെട്ട് ബാറ്റിങ്. 40 പന്തിലായിരുന്നു അദ്ദേഹം സെഞ്ച്വറിയിലെത്തിയത്. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. ഈ ലോകകപ്പില്‍ തന്നെ ഐഡന്‍ മക്രം നേടിയ 49 പന്തിലെ സെഞ്ച്വറിയുടെ റെക്കോര്‍ഡാണ് മാക്‌സ്വെല്‍ മറികടന്നത്. 44 പന്തില്‍ എട്ട് സിക്‌സും ഒമ്പത് ഫോറും നേടി മാക്സ്വെല്‍ 106 റണ്‍സെടുത്തു.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറിയുടെ കാര്യത്തില്‍ നാലാം സ്ഥാനത്താണ് മാക്‌സ്വെല്ലിന്റെ ഇന്നത്തെ ബാറ്റിംഗ് പ്രകടനം. സൗത്ത് ആഫ്രിക്കയുടെ ഡിവില്ലിയേഴ്‌സ് നേടിയ 31 പന്തിലെ സെഞ്ച്വറിയാണ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറി.

ഗ്ലെന്‍ മാക്സ്വെല്ലിന്റെയും (106) ഡേവിഡ് വാര്‍ണറുടെയും (104) സെഞ്ച്വറിക്കരുത്തിലായിരുന്നു ഓസ്‌ട്രേലിയയുടെ മിന്നും പ്രകടനം. മാക്സ്വെല്ലാണ് അവസാന ഓവറുകളില്‍ കളംനിറച്ചത്.് ആസ്‌ട്രേലിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചതും അതാണ്.

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലേ മിച്ചല്‍ മാര്‍ഷിനെ (9) നഷ്ടമായെങ്കിലും പിന്നീട് വാര്‍ണറും (104) സ്റ്റീവ് സ്മിത്തും (71) ചേര്‍ന്നുള്ള കൂട്ടുകെട്ട് മികച്ച അടിത്തറ നല്‍കി. 62 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നും തിളങ്ങി. അവസാന ഓവറുകളില്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ കൂറ്റനടി സ്‌കോറിങ് വേഗത്തിലാക്കി. നെതര്‍ലന്‍ഡ്‌സിന് വേണ്ടി ലോഗന്‍ വാന്‍ ബീക്ക് നാലും ബാസ് ഡി ലീഡ് രണ്ടും ആര്യന്‍ ദത്ത് ഒരു വിക്കറ്റും നേടി.

Top