ആഗോള വസ്ത്ര ബ്രാന്‍ഡുകളുടെ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന തുണിത്തരങ്ങള്‍ക്ക് മേലുള്ള കസ്റ്റംസ് തീരുവ ഇരട്ടിയാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആഗോള വസ്ത്ര ബ്രാന്‍ഡുകളുടെ വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

സ്‌പോര്‍ട്‌സ് വെയര്‍ ഭീമനായ അഡിഡാസ് മുതല്‍ സ്പാനിഷ് ഫാഷന്‍ റീട്ടെയ്‌ലറായ സാറ വരെയുള്ള കമ്പനികള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിലയാണ് വര്‍ധിക്കുന്നത്. നാല് മുതല്‍ ആറ് ശതമാനം വരെ വില വര്‍ധനയുണ്ടാകുമെന്ന് യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ വസ്ത്ര ബ്രാന്‍ഡിന്റെ്‌ സി ഇ ഒ പ്രതികരിച്ചു.

പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങള്‍ക്ക് മേലുള്ള കസ്റ്റംസ് തീരുവ 10 മുതല്‍ 20 ശതമാനമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്.

Top