ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,0000 കടന്നെന്ന് വിവരം. ആഗോളതലത്തില്‍ ഇതുവരെയും 20 ലക്ഷം പേര്‍ രോഗബാധിതരായെന്നാണ് സൂചന. അമേരിക്കയില്‍ മാത്രം കൊവിഡ് രോഗ ബാധിതരുടെ മരണം മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.
ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1438 പേരാണ് മരിച്ചത്. രാജ്യത്ത് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൂടിയ മരണനിരക്കാണിത്. ഇറ്റലിയില്‍ മരണ സംഖ്യ ഇരുപത്തിയൊന്നായിരം കടന്നു. അതേ സമയം, കൊവിഡ്19 തീവ്രമായിരിക്കുന്ന 77 ദരിദ്ര രാഷ്ട്രങ്ങളുടെ കടങ്ങള്‍ എഴുതി തള്ളാന്‍ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു.
ന്യൂയോര്‍ക്കും, ലോസ് ഏഞ്ചല്‍സും 2021 വരെ ആളുകള്‍ കൂടുതലായി എത്തുന്ന കായിക, വിനോദ പരിപാടികള്‍ റദ്ദ് ചെയ്‌തേക്കും. വിപണി തുറക്കാന്‍ പ്രസിഡന്റ് ട്രംപ് നിരവധി സിഇഒ മാരുമായി ചര്‍ച്ച നടത്തി. അതിനിടെ ചൈനയിലെ കൊവിഡ് മരണനിരക്കില്‍ സംശയം പ്രകടിപ്പിച്ച് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ജര്‍മ്മനിയില്‍ അടുത്താഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. ഫ്രഞ്ച് നാവിക സേനയുടെ ചാള്‍സ് ഡിഗോള്‍ കപ്പലിലെ 668 നാവികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.