ആധുനിക റെയില്‍ കോച്ചുകള്‍ നിര്‍മിക്കാന്‍ ആഗോള പ്രശസ്ത കമ്പനികള്‍

ധുനിക റെയില്‍ കോച്ചുകള്‍ നിര്‍മിക്കാന്‍ ഗതാഗത രംഗത്ത് ആഗോള പ്രശസ്ത കമ്പനികളായ ആല്‍സ്റ്റോം, സിമെന്‍സ്, സ്റ്റാഡ്‌ലര്‍ ബുസ്‌നാഗ് എജി എന്നിവ ഇന്ത്യയില്‍ ഒന്നിക്കുന്നു.

പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പശ്ചിമ ബംഗാളിലാണ് കോച്ച് ഫാക്ടറി സ്ഥാപിക്കുന്നത്. വിമാനങ്ങളിലേതുപോലെ ഉള്‍ഭാഗമുള്ള കോച്ചുകളാകും ഇവിടെ നിര്‍മിക്കുക.

3,300 കോടിയുടെ രണ്ട് ലോക്കോമോട്ടീവ് ഫാക്ടറികള്‍ക്ക് 2015ല്‍ അംഗീകാരം നല്‍കിയിരുന്നു. പുതിയ കോച്ച് ഫാക്ടറിയില്‍ സര്‍ക്കാരിന്റെ വിഹിതം 26 ശതമാനമായിരിക്കും. ഡിസംബറിലായിരിക്കും ഇതിനായി ടെണ്ടര്‍ വിളിക്കുക.

12 വര്‍ഷം കൊണ്ട് 5000 ഇലക്ട്രിക് റെയില്‍ കാറുകള്‍ നിര്‍മിക്കാനും 13 വര്‍ഷത്തേയ്ക്കുകൂടി കോച്ചുകളുടെ പരിപാലനം നിര്‍വഹിക്കാനുമാണ് ടെണ്ടര്‍ വിളിക്കുക.

മൊത്തം 2000 കോടി രൂപയായിരിക്കും നിക്ഷേപത്തില്‍, കൊല്‍ക്കത്തയ്ക്ക് സമീപമുള്ള റെയില്‍വെയുടെ സ്ഥലത്തായിരിക്കും ഫാക്ടറി സ്ഥാപിക്കുക.

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി വിദേശ നിക്ഷേപത്തിന്റെ സഹായത്തോടെ റെയില്‍വെയില്‍ നടപ്പാക്കുന്ന രണ്ടാമത്തെ വലിയ പദ്ധതിയാകും ഇത്.

Top