ലണ്ടന്‍: കൂടുതല്‍ വിനാശകരമായ തോതില്‍ മനുഷ്യന്‍ ഭൂമിയിലെ വിഭവങ്ങള്‍ ആര്‍ത്തിയോടെ തിന്നു തീര്‍ക്കുകയാണെന്നു പുതിയ പഠനം. ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണവും വെള്ളവും വെറും 212 ദിവസം കൊണ്ടു തിന്നു തീര്‍ത്തെന്നാണ് അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ഗ്ലോബല്‍ ഫുട്ട്പ്രിന്റ് നെറ്റ് വര്‍ക്ക് നടത്തിയ പഠനം വ്യക്തമാക്കുന്നത്. മനുഷ്യരാശി പരിസ്ഥിക്കു വരുത്തി വെയ്ക്കുന്ന ബാധ്യത എത്രയാണെന്നതു സംബന്ധിച്ച് നടത്തുന്ന വാര്‍ഷിക കണക്കെടുപ്പ് റിപ്പോര്‍ട്ടിലാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്.
1970 കളിലാണ് മനുഷ്യര്‍ പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാന്‍ തുടങ്ങിയതെന്നാണ് ശാസ്ത്രജഞര്‍ പറയുന്നത്. അക്കാലത്തെ ജനസംഖ്യപെരുപ്പവും, ശരാശരി ഡിമാന്‍ഡുകളും വര്‍ധിച്ച ഉപഭോഗത്തിലേക്ക് നയിച്ചു.