മുംബൈ: ബാങ്ക് ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദം നേരിട്ടെങ്കിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ നേട്ടമാണ് ഏഷ്യന്‍ വിപണികള്‍ക്ക് കൂടുതല്‍ കരുത്തേകിയത്. സെന്‍സെക്‌സ് 141.52 പോയിന്റ് നേട്ടത്തില്‍ 34,297.47ലും നിഫ്റ്റി 44.60 പോയിന്റ് താഴ്ന്ന് 10,545.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 906 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1927 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും പിഎന്‍ബിയുടെ ഓഹരി വില താഴുകയാണ് ചെയ്തത്.
ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ലുപിന്‍, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.