ആഗോള വിപണിയിൽ എണ്ണവില വീണ്ടും വർധിച്ചു

ഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. അസംസ്കൃത എണ്ണ വീപ്പക്ക് മൂന്ന് ഡോളറാണ് ഒറ്റ ദിവസം കൊണ്ട് വർധിച്ചത്. അതിനിടെ, ഉൽപാദനവുമായി ബന്ധപ്പെട്ട് ഏപ്രിൽ വരെ തൽസ്ഥിതി തുടരാൻ ഒപക് മന്ത്രിതല യോഗം തീരുമാനിച്ചു.

ഓൺലൈൻ മുഖേന ചേർന്ന ഒപെക് എണ്ണമന്ത്രിമാരുടെ യോഗമാണ് ഏപ്രിൽ വരെ തൽസ്ഥിതി തുടരാനുള്ള തീരുമാനം കൈക്കൊണ്ടത്. മാർച്ച് മാസം വരെ പ്രതിദിന എണ്ണ ഉൽപാദത്തിൽ ഗണ്യമായ കുറവ് വരുത്താനായിരുന്നു കഴിഞ്ഞ വർഷം ഒപെക് കൈക്കൊണ്ട തീരുമാനം.

അസംസ്കൃത എണ്ണവിലയിൽ മൂന്ന് ഡോളറിന്‍റെ വർധനയാണ് പുതുതായി രേഖപ്പെടുത്തിയത്. ഉൽപാദനത്തിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച് പ്രധാന എണ്ണ ഉൽപാദക രാജ്യമായ സൗദി അറേബ്യയുടെ തീരുമാനം നിർണായകമായിരിക്കും.

Top