ആഗോള എണ്ണവിപണിയില്‍ വില കുതിച്ചുയര്‍ന്നു. ആഗോള എണ്ണ ബാരലിന് 87 ഡോളറായി വില ഉയര്‍ന്നു. 7 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സൗദിക്കും യു എ ഇക്കുമെതിരെ ഹൂതികള്‍ നടത്തിയ ആക്രമണം സൃഷ്ടിക്കുന്ന ആശങ്ക വില വര്‍ധനക്ക് കാരണമായിട്ടുണ്ട്.
അബൂദബി വ്യവസായ മേഖലയായ മുസഫയില്‍ മൂന്ന് പെട്രോളിയം ടാങ്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിശദവിവരങ്ങള്‍ അറിവായിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി പ്രതികരിച്ചു. പിന്നിട്ട 24 മണിക്കൂറിനുള്ളില്‍ 230 ഹൂത്തി ഭീകരരെ വധിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. മആരിബിലും സന്‍ആയിലും വന്‍ ആക്രമണമാണ് തുടരുന്നത്. ഇതിനിടയിലാണ് ആഗോള എന്ന വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.