പാരീസ്: ആഗോളതലത്തില്‍ എണ്ണയുടെ ഉപഭോഗത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി . അടുത്ത മൂന്നു മാസത്തിനുള്ളില്‍ എണ്ണയുടെ പ്രതിദിന ഉപഭോഗം 100 ദശലക്ഷം ബാരലില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വിപണിയിലെ സമ്മര്‍ദ്ദങ്ങളും,വ്യാപാര തര്‍ക്കങ്ങളും മറ്റും കാരണം എണ്ണയുടെ വില ഉയരാനിടയാക്കുമെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.
എണ്ണയുടെ ആവശ്യകതയില്‍ ആഗോളതലത്തില്‍ വര്‍ധനവുണ്ടാകുമെന്നു പറഞ്ഞ ഐഇഎ, ഈ വര്‍ഷം പ്രതിദിന ഉപഭോഗം 1.4 മില്യണ്‍ ബാരലിലെത്തുമെന്നും അടുത്തവര്‍ഷം ഇത് 1.5 മില്യണ്‍ ബാരലാകുമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എണ്ണയുടെ ആവശ്യകതയും ഉല്‍പ്പാദനവും സംബന്ധിക്കുന്ന വിഷയങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ചര്‍ച്ച ചെയ്യണമെന്നും, മേഖലയില്‍ സൃഷ്ടിക്കപ്പെട്ട നിലവിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും വിലയിരുത്തിയിട്ടുണ്ട്.
ഇറാനില്‍ നിന്നും ആരും എണ്ണ വാങ്ങരുതെന്ന പറയുന്ന യുഎസ് നിലപാട് വിപണിയില്‍ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ വെനസ്വലയില്‍ നിന്നുള്ള എണ്ണ വരവ് കുറഞ്ഞതും പ്രതിസന്ധിക്കിടയാക്കിയാക്കിയിട്ടുണ്ട്.