ജിമെയില്‍ തടസം സൃഷ്ടിച്ചു; ഫയലുകള്‍ അറ്റാച്ച് ചെയ്യാനാകുന്നില്ലെന്ന് ഉപയോക്താക്കള്‍

ലോകത്ത് ജിമെയിലിന്റെ പ്രവര്‍ത്തനം തകരാറിലായി. ജിമെയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഉപയോക്താക്കള്‍ രംഗത്തെത്തി. പരാതി ലഭിച്ചതായി ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്‌നം പരിശോധിച്ചുവരികയാണെന്ന് ഗൂഗിള്‍ ആപ്പ്‌സ് സ്റ്റാറ്റസ് പേജ് വ്യക്തമാക്കുന്നു.

ഇമെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്ത് അയയ്ക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. സാധാരണ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും പതിവില്‍ കൂടുതല്‍ സമയം അതിന് വേണ്ടിവരുന്നു. ചിലര്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങളും അയക്കാന്‍ സാധിക്കുന്നില്ല. ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ സമയം ഏറെ എടുക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയായാല്‍ തന്നെ തകരാറുള്ളതായി സന്ദേശം വരികയാണെന്നും ഉപയോക്താക്കള്‍ പറയുന്നു.

ട്വിറ്ററിലൂടെയും ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റിലൂടെയും നിരവധി ഉപയോക്താക്കളാണ് ജിമെയിലില്‍ തകരാര്‍ നേരിടുന്നതായി പരാതി അറിയിച്ചത്. ആഗോളതലത്തിലും ഈ പ്രശ്‌നം നേരിടുന്നുണ്ട്.

Top