പരിഷ്കാരങ്ങള്‍ വരുത്തി ടെക് ലോകത്തെ ഏറ്റവും വലിയ ഇമെയില്‍ സേവനമായ ജിമെയില്‍ എത്തുന്നു.പഴയ ക്രോം വേര്‍ഷനുകള്‍, വിന്‍ഡോസ് എക്‌സ്പി, വിസ്റ്റ ഉപേക്ഷിക്കാന്‍ പോകുകയാണെന്ന് ജിമെയില്‍ അറിയിച്ചു.ഈ ഡിവൈസുകളില്‍ തുറക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ക്ക് സപ്പോര്‍ട്ടിങ് നല്‍കുന്നതും നിര്‍ത്താനൊരുങ്ങുകയാണ്.
സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിന്‍ഡോസിന്റെ ഈ വേര്‍ഷനുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ക്രോമിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 55 ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. ഫെബ്രുവരി 8 ന് ഇത് സംബന്ധിച്ച വിവരം ജിമെയില്‍ ഉപയോക്താക്കളെ അറിയിക്കും.ജിമെയില്‍ ഉപയോഗിക്കുന്ന നിരവധി പേര്‍ ഇപ്പോഴും ക്രോം 53 വേര്‍ഷനു താഴെയുള്ള ബ്രൗസറുകളാണ് ഉപയോഗിക്കുന്നത്. ഇതിനു പുറമെ വിന്‍ഡോസ് എക്‌സ്പി, വിസ്റ്റ വേര്‍ഷനുകള്‍ക്ക് മൈക്രോസോഫ്റ്റ് തന്നെ സപ്പോര്‍ട്ടിങ് നല്‍കുന്നത് നിര്‍ത്തിയിരിക്കുന്നു. ഇതോടെയാണ് ജിമെയിലും പുതിയ തീരുമാനമെടുത്തത്.
ക്രോം 53 വേര്‍ഷനു താഴെയുളളവര്‍ക്ക് ഈ വര്‍ഷം അവസാനം വരെ സേവനം നല്‍കുകയും പഴയ വേര്‍ഷനുകളില്‍ ജിമെയില്‍ തുറന്നാല്‍ എച്ച്ടിഎംഎല്‍ വേര്‍ഷനിലേക്ക് തനിയെ മാറ്റാവുന്നതുമാണ്. വിന്‍ഡോസ് എക്‌സ്പി, വിസ്റ്റ ഒഎസുകള്‍ക്ക് വേണ്ടിയാണ് ക്രോം 49 പതിപ്പ് പുറത്തിറക്കിയത്. ഇതില്‍ നിരവധി സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. പഴയ വേര്‍ഷനുകള്‍ മാറ്റാന്‍ നേരത്തെയും മുന്നറിയിപ്പ് മെസേജുകള്‍ ഗൂഗിള്‍ നല്‍കിയിട്ടുണ്ട്. പഴയ വേര്‍ഷനുകളില്‍ ജിമെയില്‍ തുറന്നാല്‍ ഹാക്കിങ് സാധ്യത കൂടുതലാണ്.