ജിഎന്‍പിസി അഡ്മിന്റെ ഭാര്യയെ പ്രതി ചേര്‍ത്തിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)ക്കെതിരെ നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗ്രൂപ്പിന്റെ അഡ്മിനായ അജിത് കുമാറിന്റെ ഭാര്യ വിനീതയെ പ്രതി ചേര്‍ത്തിട്ടില്ലെന്നു സര്‍ക്കാര്‍.

ഫേസ്ബുക്ക് വഴി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ ഗ്രൂപ്പിനെതിരേ എക്‌സൈസും പൊലീസും കേസെടുത്തിരുന്നു. ഇതേതുടര്‍ന്നു വിനീത മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.

എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം വേണമെന്ന മറ്റൊരു ഹര്‍ജിയും വിനീത നല്‍കിയിട്ടുണ്ട്. എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് വിനീത.

Top