കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിന്തുണ ആഹ്വാനം ചെയ്ത് ജി.എന്‍.പി.സി ഗ്രൂപ്പ്

തിരുവനന്തപുരം: കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയത് എഫ്ബിയിലെ സീക്രട്ട് ഗ്രൂപ്പായ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും). ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാറാണ് കേരള പൊലീസിന് പിന്തുണ നല്‍കണമെന്ന് ആഹ്വാനം ചെയ്ത് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ന്യൂയോര്‍ക് പൊലീസ് പേജിനെപ്പോലും പിന്തള്ളി മുന്നോട്ട് കുതിക്കുന്ന കേരള പൊലീസ് പേജ് ജനകീയ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയമാണ്. നിലവില്‍ ഇന്ത്യയിലെ തന്നെ പൊലീസ് ഫെയ്‌സ്ബുക്ക് പേജുകളില്‍ ഒന്നാമതുമാണ്, ഈ പേജിനെ ഒരു മില്യണ്‍ ലൈക്ക് എന്ന നേട്ടത്തിലെത്തിക്കാന്‍ സഹായം തേടിയാണ് ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്റെ പോസ്റ്റ്.

ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് സീക്രട്ട് ഗ്രൂപ്പുകളിലൊന്നാണ് ജിഎന്‍പിസി. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ ജിഎന്‍പിസിക്കെതിരെ എക്‌സൈസ് വകുപ്പ് നിയമനടപടി സ്വീകരിച്ചിരുന്നു. നിലവില്‍ കര്‍ശനമായ അഡ്മിന്‍ നിരീക്ഷണത്തിനു കീഴിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

Top