ന്യൂഡൽഹി: മോർബിയിൽ തൂക്കുപാലം തകർന്ന് പരിക്കേറ്റവരെ സന്ദർശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വൻ പ്രതിഷേധം. ‘ഗോ ബാക്ക് മോദി’ ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. ‘ഫോട്ടോഷൂട്ടിനാണ്’ പ്രധാനമന്ത്രി എത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മോദിക്ക് സ്വന്തം തട്ടകമായ ഗുജറാത്തിൽ തന്നെ സ്വാധീനം നഷ്ടപ്പെട്ടതിന്റെ സൂചനയാണ് ഈ ഹാഷ് ടാഗ് കാമ്പയിനിലൂടെ വ്യക്തമാവുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
‘ഗോബാക്ക് മോദി ഹാഷ് ടാഗ് ഇപ്പോൾ ഗുജറാത്തിൽ നിന്നാണ് ട്രെൻഡിങ്ങായി മാറിയത്. ഒരു അത്ഭുതവുമില്ല താമസിയാതെ ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും ഇത് ട്രെൻഡിങ്ങായി മാറും’-അനുമൈന്താൻ എന്നയാൾ ട്വീറ്റ് ചെയ്തു.
മോദി എത്തുന്നതിന്റെ ഭാഗമായി മോർബിയിലെ ആശുപത്രിയിൽ തിരക്കിട്ട അറ്റകുറ്റപ്പണികൾ നടത്തുന്നതും വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. മൃതദേഹങ്ങൾ കുളിക്കുന്നത് കാണാനാണ് സാഹിബ് എത്തുന്നതെന്ന് അറ്റകുറ്റപ്പണികളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഒരാൾ പരിഹസിച്ചു. ഇന്ത്യയുടെ ഏറ്റവും മോശം പ്രധാനമന്ത്രിയാണ് ഈ ജോക്കർ മോദിയെന്നാണ് മറ്റൊരാളുടെ ട്വീറ്റ്.