‘Go Back Pakistan’ PoK residents cried as cops used ‘brute force’ to silence Black Day protests; watch video

മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരില്‍ ഒക്ടോബര്‍ 22 ന് സ്വാതന്ത്ര്യ പ്രക്ഷോഭം നടത്തിയവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

1947 ഒക്ടോബര്‍ 22 ന് ഗോത്രവിഭാഗങ്ങളെ ഉപയോഗിച്ച് കശ്മീരില്‍ അധിനിവേശം നടത്തിയ സംഭവത്തില്‍ ഓര്‍മപുതുക്കി പ്രതിഷേധിച്ചവരെയാണ് പാക് പൊലീസ് അടിച്ചമര്‍ത്തിയത്. എന്നാല്‍ സമാധാനപരമായി സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസുകളും, ലാത്തിച്ചാര്‍ജും പ്രയോഗിച്ചു .

പൊലീസ് നടപടിയില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാര്‍ നിയന്ത്രണരേഖയില്‍ എത്തിയപ്പോഴാണ് പൊലീസ് ആക്രമിച്ചത്. ജമ്മുകശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷനാണ് പ്രതിഷേധം നടത്തിയത്.

‘ശ്രീനഗറിനേക്കുറിച്ചും ഡല്‍ഹിയേക്കുറിച്ചുമാണ് പാകിസ്താന്‍ എപ്പോഴും സംസാരിക്കുന്നത്. എന്നാല്‍ അവര്‍ എന്താണ് ഇവിടെ കാണിക്കുന്നതെന്ന് നോക്കു. തേനിന്റെയോ പാലിന്റെയോ തടാകമൊന്നുമല്ല ഇവിടെയുള്ളത്’ പ്രതിഷേധക്കാര്‍ പറയുന്നു.

ഞങ്ങള്‍ ഇത്തരത്തിലൊരു സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നില്ല. പാകിസിതാന്‍ സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. തീവ്രവാദികള്‍ക്ക് ജന്മം കൊടുക്കുന്നതാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. പാക് അധീന കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബാനറുകളുമായാണ് പ്രതിഷേധക്കാരെത്തിയത്.

എല്ലാ ഒക്ടോബര്‍ 22 നും പാക് അധീന കശ്മീരില്‍ കരിദിനം ആചരിക്കാറുണ്ട്.

Top