‘പോയി ഡോക്ടറെ കാണിക്ക്’; മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിംഗ്

ര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായിരുന്നുവെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ പരാമര്‍ശത്തിനെതിരെ ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഇന്‍സമാമിന് മാനസികമായി എന്തോ കുഴപ്പമുണ്ടെന്നും ആരെങ്കിലും അദ്ദേഹത്തെ ഡോക്ടറെ കാണിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

”ഇന്‍സമാം ഉള്‍ ഹഖിനെ ആരെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. അദ്ദേഹത്തിന്റെ മാനസിക നില ശരിയല്ല, ദയവായി ആരെങ്കിലും അദ്ദേഹത്തെ ഡോക്ടറെ കാണിക്കണം. വിചിത്രമായ പ്രസ്താവനയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഞാന്‍ ഒരു സിഖുകാരനാണ്, ഒരു സിഖ് കുടുംബത്തില്‍ ജനിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ട്’ ഹര്‍ഭജന്‍ പറഞ്ഞു.

”മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം നടത്തുന്ന നാടകമാണിത്, ഈ പ്രസ്താവന നല്‍കാന്‍ അദ്ദേഹം എങ്ങനെ തീരുമാനിച്ചുവെന്ന് എനിക്കറിയില്ല. അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നോ ഏതുപുകയാണ് വലിക്കുന്നതെന്നോ എനിക്കറിയില്ല, അദ്ദേഹം മദ്യലഹരിയില്‍ പറയുന്നത് പിറ്റേന്ന് രാവിലെ ഓര്‍ക്കുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്”-ഹര്‍ഭജന്‍ പരാമര്‍ശിച്ചു. 2006 ല്‍ പാകിസ്ഥാനില്‍ അവസാനം ഇന്ത്യന്‍ പര്യടനം നടത്തിയപ്പോഴാണ് ഹര്‍ഭജന്‍ സിംഗ് മതം മാറാന്‍ തയാറായതെന്നാണ് ഇന്‍സമാം പറയുന്നത്.

അന്ന് പാകിസ്ഥാന്‍ താരങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയിരുന്നത് താരിഖ് ജമീല്‍ ആയിരുന്നു. ഇന്‍സമാമിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ താരങ്ങളായിരുന്ന ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ് എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് എത്തി. ഈ താരങ്ങള്‍ക്കൊപ്പം ഹര്‍ഭജന്‍ സിംഗും നിസ്‌കരിക്കുന്ന സ്ഥലത്തേക്ക് എത്താറുണ്ടായിരുന്നു. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാറില്ലെങ്കിലും ഹര്‍ഭജന്‍ തങ്ങള്‍ക്കൊപ്പം ഇസ്ലാമിക പണ്ഡിതനായ മൗലാന താരിഖ് ജമീലിന്റെ വാക്കുകള്‍ കേള്‍ക്കുമായിരുന്നു. താരീഖ് ജമീലിന്റെ വാക്കുകള്‍ തന്നെ സ്വാധീനിച്ചിരുന്നതായും ഹര്‍ഭജന്‍ തന്നോട് തുറന്നുപറഞ്ഞിരുന്നതായും ഇന്‍സമാം പറയുന്നു.

Top