ടെഹ്‌റാന്‍: ഭീകരതയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ സഹകരിച്ച് മുന്നോട്ട് പോകണമെന്ന് അഫ്ഗാനിസ്ഥാനോട് അഭ്യര്‍ത്ഥിച്ച് ഇറാന്‍.
ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനിയും അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹനീഫ് അത്മര്‍ എന്നിവര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നത്.
ഇരുരാജ്യങ്ങളും നേരിടുന്ന ഗൗരവമേറിയ പ്രശ്‌നമാണ് ഭീകരവാദമെന്നും അതിനെ ചെറുത്ത് തോല്‍പിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി പറഞ്ഞു.
അഫ്ഗാനിലെ കാബൂളില്‍ 24 പേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെ ഷംഖാനി അപലപിച്ചു. ചില രാജ്യങ്ങള്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.