കടുവയുമായി മുന്നോട്ട്; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഷാജി കൈലാസ്

ന്റെ പുതിയ ചിത്രം കടുവയെ കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഷാജി കൈലാസ്. പൃഥ്വിരാജിനെ നായകനാക്കുന്ന സിനിമ പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേലിനെ കുറിച്ചുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. കടുവ ഒരു യുവ പ്ലാന്ററുടെ കഥയാണ്. ഇതിന് ജോസുമായി ഒരു ബന്ധവുമില്ല. ആളുകള്‍ കാര്യമറിയാതെ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പണ്ട് താനും രഞ്ജിയും ചേര്‍ന്ന് ആലോചിച്ച വ്യാഘ്രം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥയുമായോ കഥയുമായോ ജിനു എബ്രഹാം രചിച്ച ഈ പുതിയ തിരക്കഥക്കു ബന്ധമൊന്നുമില്ല എന്നും കേന്ദ്ര കഥാപാത്രത്തിന്റെ പേരില്‍ മാത്രമേ സാമ്യമുള്ളൂ എന്നും ഷാജി കൈലാസ് പറഞ്ഞു. രഞ്ജിയുമായി താന്‍ ആലോചിച്ച വ്യാഘ്രം തന്നെയാണ് കടുവ എങ്കില്‍ രഞ്ജി പണിക്കര്‍ അല്ലേ തിരക്കഥാകൃത്തായി വരിക എന്നും, ജിനു എബ്രഹാമിന്റെ സ്‌ക്രിപ്റ്റില്‍ ചെയ്യേണ്ടല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.

അതിനു ശേഷം സുരേഷ് ഗോപിയുടെ 250-ാം ചിത്രമായി മറ്റൊരു ചിത്രം പ്രഖ്യാപിക്കുന്നു. മാത്യൂസ് സംവിധാനം ചെയ്യുന്ന സിനിമയുെട മോഷന്‍ ടീസര്‍ റിലീസ് ചെയ്തു. എന്നാല്‍ തന്റെ കഥാപാത്രം കോപ്പയടിച്ചെന്ന് ആരോപിച്ച് ഈ ചിത്രത്തിനെതിരെ ജിനു എബ്രഹാം കേസ് നല്‍കി. തുടര്‍ന്ന് സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പ്രഖ്യാപിച്ച ചിത്രത്തിന്

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ജിനു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം റജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

Top