മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് ആരോപണം

manohar-parrikar

പനാജി: ആരോഗ്യസ്ഥിതി മോശമായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് ആരോപണമുയര്‍ത്തി മന്ത്രി വിജയ് സര്‍ദേശായി രംഗത്ത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തന്നെ പരീക്കര്‍ രാജി വെയ്ക്കാമെന്ന് അറിയിച്ചിരുന്നുവെന്നും ചില വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് കൈമാറുന്നതിനുള്ള താല്‍പര്യം പരീക്കര്‍ പ്രകടിപ്പിച്ചിരുന്നെന്നും സര്‍ദേശായി പറഞ്ഞു.

എന്നാല്‍, ബിജെപി നേതൃത്വമാണ് ഇതിന് എതിര് നിന്നതെന്നാണ് മന്ത്രി ഉന്നയിക്കുന്ന ആരോപണം. നേതൃത്വം അനുവദിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ രാജി ഉണ്ടാകുമായിരുന്നെന്നാണ് സര്‍ദേശായ് പറയുന്നത്. കഴിഞ്ഞ ദിവസം പരീക്കര്‍ രാജി വയ്ക്കമെന്ന ആവശ്യമുന്നയിച്ച് അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പീപ്പിള്‍സ് മാര്‍ച്ച് ഫോര്‍ റിസ്റ്റൊറേഷന്‍ ഓഫ് ഗവണ്‍മെന്റ് എന്ന കൂട്ടായ്മയായിരുന്നു മാര്‍ച്ച് നടത്തിയത്.

Top