മുബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പാന്‍ക്രിയാറ്റിക്ക് കാന്‍സറെന്ന് റിപ്പോര്‍ട്ട്. രോഗം മൂര്‍ച്ഛിച്ചുവെന്നും നാലാം ഘട്ട ട്രീറ്റ്‌മെന്റാണ് നല്‍കുന്നതുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുംബൈ ലൈവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വയറുവേദനയെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോളേജില്‍ മനോഹര്‍ പരീക്കറെ ബുധനാഴ്ച പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഡിസ്ചാര്‍ജിനെ കുറിച്ചോ ഗോവയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമായിട്ടില്ല.
ആഹാരത്തില്‍ നിന്നേറ്റ ഭക്ഷ്യ വിഷബാധ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.