കൊല്‍ക്കത്ത: ഡ്യുറന്‍ഡ് കപ്പിലെ റഫറിയിങിനെതിരെ പരാതിയുമായി ഗോവ പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോ. റഫറിയിങ് വളരെ മോശമാണെന്ന് കുറ്റപ്പെടുത്തിയ ഫെറാന്‍ഡോ കളിക്കാര്‍ക്ക് വേഗത്തില്‍ പരുക്കേല്‍ക്കുന്നു എന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെയെങ്കില്‍ ഡ്യുറന്‍ഡ് കപ്പില്‍ കളിക്കാന്‍ ടീമുകള്‍ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുദേവ എഫ്‌സിക്കെതിരായ മത്സരത്തില്‍ ഗോവയുടെ സ്പാനിഷ് താരം ജോര്‍ജ് ഓര്‍ട്ടിസിനു പരുക്കേറ്റിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഗോവ പരിശീലകന്‍ രംഗത്തെത്തിയത്. സംഘാടകര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് മികച്ച താരങ്ങളെ കളത്തിലിറക്കിയത്.
എന്നാല്‍, കളിച്ച് പരുക്കേല്‍ക്കുകയാണെങ്കില്‍ ബുദ്ധിമുട്ടാവും. പിന്നീട് ഈ ടൂര്‍ണമെന്റ് കളിക്കാന്‍ ടീമുകള്‍ക് മടിക്കും. കളിക്കാരെ സംരക്ഷിക്കന്‍ അവരൊന്നും ചെയ്യുന്നില്ല. മാത്രമല്ല, ഡ്യുറന്‍ഡ് കപ്പിലെ റഫറിയിങ് വളരെ മോശമാണ്. ഈ സാഹചര്യത്തില്‍, ഇത്തരം ടൂര്‍ണമെന്റുകള്‍ കളിക്കുന്നതിനെക്കാള്‍ നല്ലത് ഗോവയില്‍ തന്നെ പ്രീസീസണ്‍ നടത്തുകയായിരുന്നു എന്നും ഫെറാന്‍ഡോ പറഞ്ഞു. മത്സരത്തില്‍ സുദേവ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗോവ തോല്‍പിക്കുകയായിരുന്നു.