പനാജി: ഗോവയിലെ ഡബോലിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 22.3 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ പിടികൂടി. നാല് വിദേശികളില്നിന്നുമാണ് കസ്റ്റംസ് കറന്‍സി പിടികൂടിയത്. കസ്റ്റംസ് ആക്ട് പ്രകാരമാണ് കറന്‍സി പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കറന്‍സികള്‍ പിടിച്ചത്. കറന്‍സികള്‍ ഷാര്‍ജയിലേയ്ക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും അധികൃതര്‍ വ്യക്തമാക്കി.