പൊതുസ്ഥലങ്ങളിലെ മദ്യപാനം ഇനി ഗോവയിൽ നടക്കില്ല, നിരോധിക്കാനൊരുങ്ങി ഗോവ സർക്കാർ

പനാജി: പൊതുസ്ഥലങ്ങളിലെ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവ സർക്കാർ.

മുഖ്യമന്ത്രി മനോഹർ പരീക്കർ ഇതു സംബന്ധിച്ച് എക്‌സൈസ് വകുപ്പിൽ ഉടൻ ഭേദഗതി വരുത്തുമെന്ന് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മദ്യപാനികളുടെ ശല്യം വർദ്ദിക്കുന്നെന്ന പരാതിയെ തുടർന്നാണ് നടപടി.

നിരോധനം സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. നിലവിൽ ബീച്ച് അടക്കമുള്ള ചില സ്ഥലങ്ങളിൽ പരസ്യമായ മദ്യപാനത്തിന് വിലക്കുണ്ട്.

ഇരുചക്ര വാഹനയാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്നത് സംബന്ധിച്ചും സർക്കാർ ആലോചിക്കുന്നെണ്ടെന്ന് പരീക്കർ പറഞ്ഞു.

Top