തിരുവനന്തപുരം: ഓക്‌സിജന്‍ നല്‍കിയതിന് കേരളത്തിനും ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കും നന്ദി പറഞ്ഞ്‌ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ. 20,000 ലിറ്ററോളം ലിക്വിഡ് ഓക്‌സിജന്‍ നല്‍കിയ സഹായിച്ചതിനാണ് മന്ത്രി നന്ദിയര്‍പ്പിച്ചത്.
” 20,000 ലിറ്റര്‍ ലിക്വിഡ് ഓക്‌സിജന്‍ നല്‍കി ഗോവയെ സഹായിച്ചതിന് കേരള ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്ക് ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിന് നല്‍കിയ സംഭാവനക്ക് ഗോവയിലെ ജനങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കും” -വിശ്വജിത് റാണെ ട്വീറ്റ് ചെയ്തു.