ഗോവ: നാല്പത്തിയൊന്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന് തിരിതെളിയും. 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വൈകീട്ട് നാലര മണിക്ക് ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്.
ജൂലിയന്‍ ലാന്‍ഡെയ്സ് സംവിധാനം ചെയ്ത ‘ദി ആസ്പേണ്‍ പേപ്പേഴ്സ’ആണ് ഉദ്ഘാടന ചിത്രം. നവംബര്‍ 28ന് സമാപിക്കുന്ന മേളയില്‍ ജര്‍മന്‍ ചിത്രമായ സീല്‍ഡ് ലിപ്സാണ് സമാപന ചിത്രമായി പ്രദര്‍ശിപ്പിക്കുക.
ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സുദിന് മാധവ് ധവാലിക്കര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷി എന്നിവര്‍ പങ്കെടുക്കും.