മനോഹര്‍ പരീക്കര്‍ രാജി വെയ്ക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധക്കാര്‍ മാര്‍ച്ച് സംഘടിപ്പിച്ചു

manohar-parrikar

പനാജി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജി വെയ്ക്കണമെന്ന ആവശ്യമുന്നയിച്ച് മാര്‍ച്ച്.

അദ്ദേഹത്തിന്റെ വസതിയിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പീപ്പിള്‍സ് മാര്‍ച്ച് ഫോര്‍ റിസ്റ്റൊറേഷന്‍ ഓഫ് ഗവണ്‍മെന്റ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടത്തിയത്. നൂറു കണിക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

48 മണിക്കൂറിനുള്ളില്‍ പരീക്കര്‍ രാജി വയ്ക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെച്ചത്. ചില കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപി, ശിവസേന അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വിവിധ എന്‍ജിഒകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

Top