മദ്യപിച്ച് കടലില്‍ നീന്തുന്നത് നിരോധിക്കുന്നതിന് ഗോവയില്‍ നിയമം വരുന്നു

പനാജി: മദ്യപിച്ച് കടലില്‍ നീന്തുന്നത് നിരോധിക്കുന്നതിന് ഗോവയില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി മനോഹര്‍ അജോങ്കര്‍.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അജോങ്കര്‍ പറഞ്ഞു.

ഗോവന്‍ ബീച്ചുകളില്‍ ഉണ്ടാകുന്ന മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ബീച്ചുകളില്‍ ഉണ്ടാക്കുന്ന മരണങ്ങള്‍ സര്‍ക്കാരിനും മറ്റു ഏജന്‍സികള്‍ക്കും ദോഷം ചെയ്യുന്നു. ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം ടൂറിസം വകുപ്പിനാണെന്നും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറില്‍ ആരംഭിക്കുന്ന ടൂറിസം സീസണിനു മുന്നോടിയായി പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്നും അജോങ്കര്‍ അറിയിച്ചു.

Top