ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാനും , സഞ്ചരിക്കാനും കഴിയുന്ന സ്ഥലങ്ങളിൽ
ഒന്നാം സ്ഥാനം ഗോവയ്ക്ക്.
സ്ത്രീകൾക്ക് സുരക്ഷ നൽകുന്ന കാര്യത്തിൽ കേരളത്തിന് പട്ടികയില്‍ രണ്ടാം സ്ഥാനം ലഭിച്ചു.
കേരളത്തിന് പുറമെ മിസോറാം,സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം, മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
പട്ടികയില്‍ ഏറ്റവും ഒടുവിലെത്തിയത് ബിഹാറാണ്. ജാർഖണ്ഡും ഉത്തർ പ്രദേശും ഡൽഹിയുമാണ് ബിഹാറിന് മുമ്പുള്ളത്.
കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ് പ്ലാന്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ജിവിഐ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ദേശീയ ശരാശരി 0.5314 ആയിരിക്കെ ഗോവയുടെ ഇന്‍ഡെക്‌സ് 0.656. കേരളത്തിന്റെ ജിവിഐ 0.634 ആണ്.
വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്രം,സുരക്ഷ, തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജിവിഐ തയാറാക്കിയത്.
സ്ത്രീകളുടെ ആരോഗ്യം കേരളത്തെ മുന്നിലെത്തിച്ചപ്പോള്‍, ഗോവയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത് സ്ത്രീ സുരക്ഷയാണ്.