ഗോ എയര്‍ വിമാനത്തിന്റെ ഡല്‍ഹി-കൊച്ചി സര്‍വ്വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരാതിയുമായി രംഗത്ത്. സര്‍വ്വീസുകള്‍ റദ്ദാക്കിയത് അറിയിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി.
കനത്ത മൂടല്‍ മഞ്ഞ് കാരണം കഴിഞ്ഞ ദിവസം ഡല്‍ഹി എയര്‍പ്പോട്ടില്‍ നിന്നുള്ള നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. നാളെ സര്‍വ്വീസുള്ള വിമാനം റദ്ദാക്കിയതിനാല്‍ അതിലെ യാത്രക്കാര്‍ ഇന്ന് സര്‍വ്വീസ് നടത്തുന്ന വിമാനത്തില്‍ യാത്ര ചെയ്യണമെന്ന് അധികൃതര്‍ സന്ദേശം നല്‍കിയിരുന്നു.
ഇതനുസരിച്ച് എയര്‍പ്പോട്ടിലെത്തിയ യാത്രക്കാരാണ് വീണ്ടും കുടുങ്ങിയത്. ഇന്നും സര്‍വ്വീസ് റദ്ദാക്കി എന്ന മറുപടിയായിരുന്നു യാത്രക്കാര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം റദ്ദാക്കിയ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയവര്‍ക്ക്, പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്.