ഫുട്‌ബോള്‍ മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് ഗോള്‍ കീപ്പറിന് ദാരുണാന്ത്യം

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് ഗോള്‍ കീപ്പര്‍ മരിച്ചു.

പെര്‍സല ലമോങ്ഡാങ് ടീമിന്റെ ഗോള്‍കീപ്പര്‍ ഹൊയ്‌റുല്‍ ഹുദയാണ് (38) മത്സരത്തിനിടെ മരിച്ചത്. ഇന്തൊനേഷ്യയിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് ഹുദ.

ഇന്തൊനേഷ്യന്‍ സൂപ്പര്‍ലീഗില്‍ സെമങ് പഡാങിനെതിരെ കളിക്കുമ്പോള്‍ ടീമംഗമായ ഡിഫന്‍ഡര്‍ റാമോണ്‍ റോഡ്രിഗസുമായി ഹുദ കൂട്ടിയിടിക്കുകയായിരുന്നു. മിനിറ്റുകളോളം ഗ്രൗണ്ടില്‍ കുനിഞ്ഞിരുന്ന ഹുദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1999 മുതല്‍ പെര്‍സല ടീമിലെ താരമാണ് ഹുദ.

 

Top