ഗോധ്ര കൂട്ടക്കൊല: 11 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി

ഗുജറാത്ത്: ഗോധ്ര കൂട്ടക്കൊല സംഭവത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി.

ഗുജറാത്ത് ഹൈക്കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഗോധ്ര സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കുകയും, എന്നാല്‍ 20 പേര്‍ക്ക് നേരത്തെ വിധിച്ച ജീവപര്യന്തം തുടരുമെന്നും കോടതി അറിയിച്ചു.

പ്രതികളുടെ അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.

2002-ല്‍ ഗോധ്ര സ്റ്റേഷനിലെ സബര്‍മതി ട്രെയിനിലെ എസ്6 കോച്ചിലുണ്ടായ തീപിടിത്തത്തില്‍ അയോദ്ധ്യ സന്ദര്‍ശനത്തിനായി പുറപ്പെട്ട 59 രാമസേവകരാണ് കൊല്ലപ്പെട്ടത്.

ഗോധ്ര ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണസംഘം 94 പേര്‍ക്ക് എതിരെയാണ് കേസ് ചാര്‍ജ്ജ് ചെയ്തത്.

ഇതില്‍ 31 പേരെ 2011 ഫെബ്രുവരിയില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും 20 പേരെ ജീവപര്യന്തത്തിനും ശിക്ഷിക്കുകയും ചെയ്തിരുന്നു.

Top