ഗോഡ്സെ ഇന്ത്യയുടെ ‘യോഗ്യനായ മകന്‍’;കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡല്‍ഹി: ഗാന്ധിഘാതകന്‍ ഗോഡ്സെ രാജ്യത്തിന്റെ മകന്‍ ആയിരുന്നുവെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കെതിരായ വിമര്‍ശനത്തിലാണ് ഗിരിരാജ് സിങിന്റെ വിവാദ പരാമര്‍ശം.

തീഷ്ണവും വിവാദപരവുമായ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട നാഥുറാം ഗോഡ്സെയെ ഇന്ത്യയുടെ ‘സപുത്’ (യോഗ്യനായ മകന്‍) എന്നാണ് വിശേഷിപ്പിച്ചത്. ‘ഗാന്ധിയുടെ കൊലയാളിയാണ് ഗോഡ്സെ എങ്കില്‍, അദ്ദേഹവും രാജ്യത്തിന്റെ പുത്രനാണെന്ന്’ ഗ്രാമവികസന, പഞ്ചായത്തിരാജ് വകുപ്പുകള്‍ വഹിക്കുന്ന ഗിരിരാജ് സിംഗ് പറഞ്ഞു.

ഔറംഗസേബിനെയും ടിപ്പു സുല്‍ത്താനെയും കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ രാഷ്ട്രീയ ചേരിതിരിവ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെ ആണെങ്കില്‍, അയാളും രാജ്യത്തിന്റെ പുത്രനാണ്. അവന്‍ ജനിച്ചത് ഇന്ത്യയിലാണ്, ഔറംഗസീബിനെയും ബാബറിനെയും പോലെ ഒരു അധിനിവേശക്കാരനായിരുന്നില്ല. ബാബറിന്റെ മകന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ ആര്‍ക്കെങ്കിലും സന്തോഷമുണ്ടെങ്കില്‍ ആ വ്യക്തിക്ക് ഭാരത് മാതയുടെ മകനാകാന്‍ കഴിയില്ല,’ ഗിരിരാജ് സിംഗ് പറഞ്ഞു.

Top